Monday, July 22, 2013

സൈക്കിള്‍യജ്ഞം

ചുമരില്‍ രണ്ടുവട്ടങ്ങള്‍
കൂട്ടിമുട്ടിക്കാന്‍
വരയ്ക്കുകയാണ്
നാലരവയസ്സുകാരന്‍
അപ്പൂസ്

കണ്ണടയാവുമെന്ന്
ഞാന്‍
നോക്കി നില്‍ക്കേ
വട്ടം രണ്ടും
സൈക്കിളായി
ഓട്ടം തുടങ്ങി

വട്ടപ്പൂജ്യങ്ങള്‍ക്കിടയില്‍
ജീവിതത്തിന്റെ
ലളിതരേഖ
കൂട്ടിമുട്ടിക്കാന്‍
സൈക്കിള്‍
ചവിട്ടുകയാണല്ലോ
ഞാനെന്ന
കണ്‍തുറ
മൂക്കത്തിരുന്നു.




2 comments:

  1. വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തിലോടും ഈ വല്ലാത്ത സൈക്കിള്!!!

    ReplyDelete
  2. MUNNOTU MAATRAM NEENKAN AAGRAHIKKUNNA
    ENNAL LAKSHYAM CHURUKKI THARUNNA
    EVAN ORU VALLATHA CYCLE THANNEYANU....

    ReplyDelete