Monday, April 25, 2016

ദൈവത്തിന്റെ ഭാഷ


കവിത
ദൈവത്തിന്റെ ഭാഷ
.................................
പാഠപുസ്തകത്തിൽ
മാതൃഭാഷയക്ഷരം
കൂട്ടിവായിക്കുന്നത്
കൊതിയോടെ
നോക്കി നിൽക്കേ
കണ്ണടുത്തും കൊണ്ട്
ഒന്നാം ക്ലാസ് ചോദ്യം
ദൈവത്തിന്റെ
ഭാഷയേതെന്ന്

വാരിയെടുത്ത്
കവിളിൽ നിറച്ചുമ്മ
കുത്തിനിറച്ചതിൻ ശേഷം
മുഖാമുഖം
ഹൃദയ ഭാഷണങ്ങൾ
കൺനിറയെ
വായന