Thursday, September 30, 2010

ചക്രം


യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു വണ്ടികളില്‍

ഒരിക്കലും
തമ്മില്‍ മുട്ടാതെ
രണ്ടു പാളങ്ങള്‍

യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
രണ്ടു മുറികളില്‍

ഒരിക്കലും
തമ്മില്‍ കാണാതെ
രണ്ടു ഇരിപ്പിടങ്ങള്‍

യാത്രക്കാരനും
യാത്രയയക്കുന്നവനും
യാത്ര
ഒരേ ചക്രത്തില്‍

ഏതുനേരവും
യാത്രക്കാരെയും
യാത്രയയക്കുന്നവരെയും
വഹിച്ച്
യാത്രയുടെ
ചക്രം

3 comments:

  1. യാത്രയുടെ അനന്ത വിസ്മയം!

    ReplyDelete
  2. നല്ല വരികള്‍...

    ReplyDelete
  3. യാത്രയും ചക്രവും
    എല്ലാം തനിയാവര്‍ത്തനങ്ങള്‍.
    നന്നായി.

    ReplyDelete