Wednesday, November 30, 2016

പ്രൊഫൈല്‍ പിക്ചര്‍:പുസ്തകപരിചയം



സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കേരളത്തിലെ ഗ്രാമീണസൗന്ദര്യത്തിന്റെ പരിസരങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നും മനുഷ്യബന്ധങ്ങളെയും സാംസ്‌കാരികബോധത്തെയും അത് യന്ത്രസമാനമാക്കിത്തീര്‍ത്തിട്
ആഴത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംസ്‌കാരത്തിന്റെ മുദ്രകളാണ് ഒരു ദേശം ലിപികളില്‍ ആവാഹിച്ചു സൂക്ഷിക്കുന്നത്. നാം ജീവിക്കുന്ന ആശയപ്രപഞ്ചം സൂക്ഷ്മമായും സ്ഥൂലമായും നിലനില്‍ക്കുന്നത് ലിപികളുണ്ടായതു കൊണ്ടാണല്ലോ. ലിപിയിലുണ്ടാവുന്ന പരിണാമങ്ങള്‍ ഒരു തലമുറയില്‍ നിന്ന് അടുത്തതലമുറയിലേക്കുള്ള ജൈവപരിണാമം പോലെയാണ്. എന്നാല്‍ മുതലാളിത്തം ലാഭമോഹത്തില്‍പ്പെട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്ര പരിണാമത്തെ തലതിരിച്ച് നിര്‍ത്തുകയും തലമുറകള്‍ തമ്മിലുള്ള മാനസികമായ വിനിമയങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ നൈസര്‍ഗിക സൗന്ദര്യത്തെ താങ്ങി നിര്‍ത്തുന്ന ഭൂമിയെ മണ്ണുവാരി യന്ത്രം കണക്കെ കോരിക്കൊണ്ടു പോവുന്നു.
ഉരലില്‍പ്പൊടിച്ചതും
അമ്മിയിലരച്ചതും
വട്ടെഴുത്തിലോ 
കോലെഴുത്തിലോ
വായിക്കപ്പെടുക (പുതിയലിപി) (പഴയതും

വരണ്ടസിദ്ധാന്തങ്ങളും ഏകഭാഷണങ്ങളും വരട്ടിയെടുത്ത വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കുള്ളത്. ജീവിതം വിളയുന്ന മണ്ണില്‍ നിന്ന് വിദ്യാഭ്യാസത്തെ അന്യവല്‍ക്കരിക്കുകയും പകരം പണം പെരുപ്പിക്കുന്ന വലിയ യന്ത്രത്തില്‍ ചെറിയ ചെറിയ ഘടകങ്ങളാക്കി മനുഷ്യനെ വിളയിച്ചെടുക്കുന്ന ഫാക്ടറികള്‍ പാടങ്ങളില്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അതിനുവേണ്ട പാഠങ്ങള്‍ മാത്രമേ പാഠപുസ്തകത്തില്‍ വിതയ്ക്കുന്നുള്ളൂ. കവി 'പാഠഭേദം' സ്വപ്നം കാണുന്നു. സ്‌കൂള്‍വിട്ട് പാടത്ത് അക്ഷരം നടുന്ന കുട്ടികളില്‍ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നു
കണ്ടെത്തലുകളുടെ 
കണ്ടത്തില്‍ അവരെഴുതി
പാടഭേദം (പാടഭേദം)              
ആധുനിക കോണ്‍ക്രീറ്റ് വീടുകള്‍ വരുന്നതിനു മുന്‍പ് നാം താമസിച്ചിരുന്ന ഓടിട്ടവീട് അഭയം നല്‍കിയിരുന്ന ചെറുപ്രാണികള്‍ക്ക് മലയാള കവിതാഗൃഹത്തിലും പ്രവേശനം നല്‍കുകയാണ് 'ഓട്ടുറുമ' എന്ന കവിത. ഓട്ടുറുമയെ കൂടാതെ പൂവന്‍കോഴിയുടെയും ശംഖുവരയന്റെയും പേര് റേഷന്‍കാര്‍ഡില്‍ കവിചേര്‍ക്കുന്നത് ഇവിടെ കാണാനാവുന്നു
പ്രകൃതിദൃശ്യങ്ങള്‍ ചിത്രകലയിലെ ഓര്‍മ്മചിത്രങ്ങള്‍ മാത്രമായിത്തീരുമോ എന്ന സന്തോഷത്താലാവാം 'പ്രകൃതിദൃശ്യങ്ങള്‍' എന്ന കവിത എഴുതപ്പെട്ടത്. വലിയ വലിയ കുന്നുകള്‍ അപ്പാടെ ഇല്ലാതായി രൂപംകൊണ്ട ഭൂമിയിലെ വ്രണങ്ങള്‍ കാണാതിരിക്കുകയും ശരീരത്തിലെ ചെറിയ ചെറിയ കുരുക്കളോട് യുദ്ധം ചെയ്ത് സമ്മാനമായി തേടിയ 'കലകളില്‍ അഭിരമിക്കുകയും ചെയ്യുന്ന കലാകാരന്മാരെക്കുറിച്ചുമാണ് 'കുരു/പരു' എന്ന കവിത.
മാനുഷികമായ വിനിമയങ്ങളെ ദൃഢമാക്കുന്നതിന് ഉദ്ദേശിച്ച് വിവരസാങ്കേതികവിദ്യ വ്യക്തികളുടെ യഥാര്‍ത്ഥം പ്രൊഫൈല്‍ മൂടിവെക്കുന്നതിന് ഉപകരണമാവുന്നതെങ്ങനെയെന്ന് 'പ്രൊഫൈല്‍ പിക്ചര്‍' പറഞ്ഞു തരുന്നു. അടുത്തടുത്തു ജീവിക്കുന്നവര്‍ ഒരിക്കലും പരസ്പരം ചാറ്റു ചെയ്യാത്ത വൈപരീത്യം ഈ സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണല്ലോ എന്ന നടുക്കം കവിയുടെ ഉള്ളലുണ്ട്
അമ്പലവും വിദ്യാലയവും പോലെയായിരുന്നു നമ്മുടെ നാട്ടിലെ ടാക്കീസുകള്‍ ആഴ്ചതോറും  ഉത്സവം കൊടിയേറിയിരുന്ന സാംസ്‌കാരിക ക്ഷേത്രങ്ങളെ ഒന്നൊന്നായി മുതലാളിത്തം കര്‍സേവ നടത്തി പൊളിച്ചടുക്കുകയും ആ സ്ഥാനത്ത് പുതിയ തലമുറയെ മയക്കിക്കടത്താനുള്ള ഷോപ്പിങ്ങ് മാളുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. കണ്ണില്‍ ചോരയില്ലാത്ത ഈ പ്രവൃത്തിയില്‍ കവിയുടെ കണ്ണ് കലങ്ങുന്നു.
സ്വപ്നത്തില്‍ ദൈവത്തോട് മന്ദഹസിച്ചെഴുന്നേല്‍ക്കുന്ന കുഞ്ഞുമനസ്സിനെ തൊടുകയാണ് 'വിഭ്രാമകം' എന്ന കവിത. കവിയ്ക്കും കുഞ്ഞുങ്ങളുടെ മനസ്സാണല്ലോ. സോഫവിരിയിലെ പൂക്കളിലും പെയിന്റിംഗില്‍ തളംകെട്ടി നില്‍ക്കുന്ന പുഴയിലും ജനല്‍കര്‍ട്ടനില്‍ ഉലയുന്ന കാടിലും ഷോകേസില്‍ സംസാരിക്കുന്ന കളിപ്പാട്ടങ്ങളിലും കവിത വായിക്കുന്നവന്‍.
പ്രൊഫഷണലുകളായ പുതിയ തലമുറ സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്നതെങ്ങനെയെന്
ഗ്രാമീണത എന്നത് പ്രകൃതിയുടെയും മനുഷ്യപ്രകൃതത്തിന്റെയും പാരസ്പര്യത്തിന്റെ ഉല്പന്നമാണ്. നൈസര്‍ഗ്ഗികത അതിന്റെ സൗന്ദര്യവും സൗന്ദര്യം അതിന് നൈസര്‍ഗ്ഗികവുമാവുന്നു. ഈ സമാഹാരത്തിന്റെ ശക്തിയും സൗന്ദര്യവും ഉറവെടുക്കുന്നത് ഗ്രാമീണതയിലാണ്. അവിടെ 'പൊട്ടക്കിണറും' പ്രതിബിംബമുണ്ടാക്കുന്നു. കുത്തിക്കെടുത്തിയിട്ടും ചൂട്ടുകറ്റയില്‍ നിന്നും വെളിച്ചം പ്രസരിക്കുന്നു. 'ഉപ്പുമാവ്' എല്ലാ സങ്കടങ്ങളുടെയും വയറു നിറയ്ക്കുന്നു. 'തോട്' പൂര്‍ണ്ണസംതൃപ്തനായി ഒഴുകുന്നു
ഒരു ചിത്രം നോക്കുന്ന കൗതുകത്തോടും സൂക്ഷ്മതയോടും കൂടി പരിസരങ്ങളെ നോക്കുന്ന കുഞ്ഞു കണ്ണാണ് ഇവിടെ കവിതകള്‍ കണ്ടെടുക്കുന്നത്. ചെറിയ ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള സോഫ്റ്റ്‌വേര്‍ ഈ കവിതകളില്‍ ഉണ്ട്. നിസ്സരജീവിതങ്ങള്‍ക്കുള്ള വിശാലതയും ആഴവും അത് വെളിച്ചത്തേക്കിടുന്നു. കവിതയുടെ സൃഷ്ടിരഹസ്യങ്ങള്‍ അത് വെളിപ്പെടുത്തുന്നു
വായനക്കാരില്‍ പുനഃസൃഷ്ടി നടത്താന്‍ പ്രേരിപ്പിക്കുന്ന രാസവിദ്യ ഒളിപ്പിക്കുന്ന രചനാരീതിയാണ് രാജേഷ് കരിപ്പാലിനുള്ളത്. പുതിയ വായനയുടെ അപാരസാധ്യതകള്‍ ഈ കവിതകളോരോന്നും തുറന്നു വെക്കുന്നു.


No comments:

Post a Comment