കടുങ്കല്ല് നിരത്തിയ
നാലുവരിയിൽ
ചുടു കാട്ടിലേക്ക്
നാടുനീളത്തിൽ
ഒറ്റക്ക് നടത്തുന്നു
ഭാരതാംബയുടെ
ശവം
Sunday, August 28, 2016
ശവം
Friday, July 15, 2016
അടുപ്പ്
കാട്ടം കൂട്ടണം
കൂട്ടം കൂട്ടണം
ആശ കൂട്ടണം
ആവേശം കൂട്ടണം
അടുപ്പം കൂട്ടണം
അടുപ്പ് കൂട്ടണം
തീ കൂട്ടണം
പാകമാക്കണം
മണ്ണിനെ പെണ്ണിനെ
പാകമാക്കണം
കാടിനെ നാടിനെ
ഉപ്പു കൂട്ടണം
മുളകു കൂട്ടണം
തീ കൂട്ടണം
ആധിപത്യം കൂട്ടണം
എന്റെ ആധിപത്യം
കൂട്ടണം
ജനാധിപത്യം
രുചി കൂട്ടണം
കൂട്ടണം
കൂട്ടിക്കൊടുത്ത്
കൂട്ടണം
കൂട്ടണം
തീരുവോളം
കൂട്ടണം
Monday, July 4, 2016
നാവികൻ (രാജീവൻ കാഞ്ഞങ്ങാടിന്
നിന്റെ തീരത്തേക്ക്
പുറപ്പെട്ട വാക്കുകൾ
കാതിന്റെ ഗതി തെറ്റി
ഉലഞ്ഞുലഞ്ഞ്
നീ പറയാനോങ്ങിയ
വാക്കുകൾ
കണ്ണീരായി
എന്റെ കടൽ
വൻകരകൾ
കാണാൻ
നിനക്കൊപ്പം
പുറപ്പെട്ട
പായ്ക്കപ്പൽ
നടുക്കടലിലിന്റെ
നടുക്ക്
അറിയാതീരത്ത്
വിജനഭൂഖണ്ഡത്തിൽ
ഓർമ്മകൾക്ക്
ജീവപര്യന്തം.
Wednesday, May 18, 2016
സ്നേഹം
ഇനിയില്ലാത്ത
നിന്റെ
വിളിയോർത്തൂള്ള
നിലവിളിയല്ലാതെ
മറ്റെന്ത്
അന്തകൻ
നൂറുമേനി വിളഞ്ഞ
ഫ്ളെക്സ് നോക്കി
വെയിലും മഞ്ഞും കൊണ്ട
നാടൻ വിത്തുകൾ
നെടുവീർപ്പിട്ടു.
Tuesday, May 17, 2016
- തോക്ക്
തോക്ക്
തോക്ക്
എന്നായുധങ്ങൾ
മനുഷ്യനു നേർക്ക്
വെടിയുതിർക്കുമ്പോഴും
നെഞ്ചു വിരിച്ച് നിന്ന്
തോക്കില്ല
തോക്കല്ല
എന്ന്
Thursday, September 30, 2010
ചക്രം
Friday, September 17, 2010
മാന്ത്രികന്‍
വിത്ത് കിളിര്‍ത്ത
നിന്റെ ചോട്
എനിക്ക്
മുഖം കാണാനുള്ള
കണ്ണാടി
നീ നിന്റെ
മന്ത്രവടി
ചുഴറ്റുന്നു
അമ്മമാവിന്റെ അതേ
രൂപഭംഗിയില്‍
നിറയെ കായ്ച്ചു നീ
എന്റെ കണ്മുന്നില്‍
കുട്ടികള്‍
ഈമ്പിക്കളിക്കുന്നു
നിന്റെ മാമ്പഴം
നീ നിന്റെ മന്ത്രവടി
വീണ്ടും ചുഴറ്റുന്നു
മുത്തശിമാവു
കുഞ്ഞുങ്ങള്‍ക്
ജീവിതം പാടിക്കൊടുക്കുന്ന
കാഴ്ച നിവരുന്നു
